കോട്ടയം: എംജി സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിന്റെ സാധ്യതാ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമുള്ള അവസരം 15നു വൈകുന്നേരം അഞ്ചു വരെ ലഭ്യമാകും.
അപേക്ഷാ സമയത്ത് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും മാര്‍ക്ക് അടക്കം അപേക്ഷയില്‍ പിഴവുകള്‍ വരുത്തിയിട്ടുള്ളവര്‍ക്കും 15 വരെ തിരുത്തലുകള്‍ വരുത്താം. പുതുതായി അപേക്ഷിക്കുന്നതിനുള്ള സൗകര്യവും 15 വരെ ലഭ്യമായിരിക്കും.
സംവരണാനുകൂല്യത്തിനായി പ്രോസ്പെക്ടസില്‍ പറയും പ്രകാരമുള്ള സാക്ഷ്യപത്രങ്ങളാണ് അപ്ലോഡ് ചെയ്തിരിക്കുന്നത് എന്ന് അപേക്ഷകര്‍ ഉറപ്പുവരുത്തണം. അല്ലാത്ത പക്ഷം പ്രവേശനം റദ്ദാക്കപ്പെടാം. എസ്ഇബി സി, ഒഇസി വിഭാഗത്തില്‍പ്പെടുന്നവര്‍ ജാതി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും ഒരു ഫയലായോ അല്ലെങ്കില്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റോ അപ് ലോഡ് ചെയ്യാം. ഇ ഡബ്ല്യുഎസ് വിഭാഗം അപേക്ഷകര്‍ ഇന്‍കം ആന്‍ഡ് അസറ്റ്സ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.
സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവര്‍, പൊതു വിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ടു ലക്ഷത്തില്‍ കൂടുതലായി നല്കിയതിനുശേഷം സംവരണം ആവശ്യമില്ല എന്ന ഓപ്ഷന് തെരഞ്ഞെടുക്കുകയോ ചെയ്യാം.